മലപ്പുറം ജില്ലയിലെ ഏഴു പഞ്ചായത്തുകളിലും ഒരു നഗര സഭയിലും നിരോധനാജ്ഞ. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്നു രാത്രിമുതല്‍ ഈമാസം 30വരെയാണ് നിരോധനാജ്ഞ ഉള്ളത്. ചീക്കോട്, ചെറുകാവ്, പള്ളിക്കല്‍, പുളിക്കല്‍, മൊറയൂര്‍, മംഗലം, പോരൂര്‍, പഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലുമാണ് നിരോധനാജ്ഞ.