വെബ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

ശ്രീനു എസ്

ബുധന്‍, 21 ഏപ്രില്‍ 2021 (08:01 IST)
വെബ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യുവിന്റെ പശ്ചാത്തലത്തിലാണ് വെബ്‌കോ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം കൊണ്ടുവന്നത്. രാവിലെ പത്തുമണിമുതല്‍ രാത്രി എട്ടുമണിവരെയാണ് പ്രവര്‍ത്തന സമയം. രണ്ടാഴ്ചത്തേക്കാണ് കര്‍ഫ്യു ഉള്ളത്. രാത്രി ഒന്‍പതുമണിമുതല്‍ രാവിലെ അഞ്ചുവരെയാണ് കര്‍ഫ്യു ഉള്ളത്. 
 
അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയുമായി മൂന്ന് ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കര്‍ഫ്യുവില്‍ പെട്രോള്‍ പമ്പ്, പത്രം, പാല്‍, മാധ്യമപ്രവര്‍ത്തകര്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് ഇളവുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍