എറണാകുളത്ത് മൂവായിരം കടന്ന് കൊവിഡ് കേസുകൾ, എട്ട് ജില്ലകളിൽ ആയിരം കടന്ന് രോഗികൾ: ജില്ല തിരിച്ചുള്ള കണക്ക്

ചൊവ്വ, 20 ഏപ്രില്‍ 2021 (19:28 IST)
കേരളത്തിൽ ആദ്യമായി ഇരുപതിനായിരത്തിനടുത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 19,577 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്. എറാണകുളത്ത് മാത്രം മൂവായിരത്തിലധികം കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. കോഴിക്കോട് രണ്ടായിരത്തിലധികം കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്‌തു.
 
എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂർ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂർ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസർഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കൊവിഡ് കണക്ക്.
 
66 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തൃശൂർ, കണ്ണൂർ 14 വീതം, കാസർഗോഡ് 8, തിരുവനന്തപുരം, വയനാട് 6 വീതം, പാലക്കാട് 5, കോട്ടയം, എറണാകുളം 4 വീതം, കൊല്ലം 3, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍