രാഹുൽ വേഗം സുഖം പ്രാപിക്കട്ടെ, പ്രാർഥിക്കുന്നുവെന്ന് നരേന്ദ്രമോദി

ചൊവ്വ, 20 ഏപ്രില്‍ 2021 (18:07 IST)
കൊവിഡ് ബാധിതനായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ രോഗമുക്തിക്കായി പ്രാർഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
 

I pray for the good health and quick recovery of Lok Sabha MP Shri @RahulGandhi Ji.

— Narendra Modi (@narendramodi) April 20, 2021
രാഹുൽ എത്രയും വേഗം രോഗമുക്തനാകട്ടെയന്ന് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും രമേഷ് പൊക്രിയാലും ട്വിറ്ററിൽ ആശംസിച്ചു. അതേസമയം രാഹുലിന് കൊവിഡ് സ്ഥിരീകരിച്ചത് ഞെട്ടലോടെയാണ് കേട്ടതെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ പ്രതികരിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍