മെയ് പകുതിയോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 35 ലക്ഷം വരെയാകാമെന്ന് പഠനം

ശ്രീനു എസ്

വ്യാഴം, 22 ഏപ്രില്‍ 2021 (17:56 IST)
മെയ് പകുതിയോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 35 ലക്ഷം വരെയാകാമെന്ന് പഠനം. ഐഐടി കാണ്‍പൂരിലെ മനീന്ദ്ര അഗര്‍വാളും സംഘവും നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം പ്രവചിക്കപ്പെട്ടിരിക്കുന്നത്. നിലവില്‍ രാജ്യത്ത് 22.91 ലക്ഷം സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. അതേസമയം രാജസ്ഥാന്‍, ഹരിയാന, തെലുങ്കാന, ഡല്‍ഹി എന്നി സംസ്ഥാനങ്ങളില്‍ ഈ മാസം കൊവിഡ് രൂക്ഷമാകുമെന്നാണ് സൂചന.
 
മെയ് ഒന്നു മുതല്‍ അഞ്ചുവരെ ഒഡീഷ, കര്‍ണാടക, ബംഗാള്‍, എന്നിവിടങ്ങളില്‍ കൊവിഡ് രൂക്ഷമാകും. കൂടാതെ മെയ് ആറുമുതല്‍ പത്തുവരെ തമിഴ്‌നാട്, ആന്ധ്ര, സംസ്ഥാനങ്ങളില്‍ കൊവിഡ് കുതിക്കുമെന്നാണ് പഠനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍