ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ഇന്ന് വിരമിക്കും

ശ്രീനു എസ്

വെള്ളി, 23 ഏപ്രില്‍ 2021 (08:26 IST)
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ഇന്ന് വിരമിക്കും. ഇന്ത്യയുടെ 47മത് ചീഫ് ജസ്റ്റിസായി ബോബ്‌ഡെ നിയമിതനായത് 2019 നവംബര്‍ 18നായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കായിരിക്കും അദ്ദേഹത്തെ യാത്രയയക്കുന്നത്. കൊവിഡ് സാഹചര്യമായതിനാല്‍ വെര്‍ച്വല്‍ ആയിട്ടായിരിക്കും യാത്രയയപ്പ്. 
 
അതേസമയം അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ട ജസ്റ്റിസ് എന്‍വി രമണ നാളെ ചുമതലയോല്‍ക്കും. സുപ്രീംകോടതിയിലെ രണ്ടാമത്തെ സീനിയര്‍ ജഡ്ജി ജസ്റ്റിസ് രമണ 2014 ഫെബ്രുവരി 17നാണ് അധികാരമേറ്റത്. അദ്ദേഹത്തിന്റെ കാലാവധി 2022 ഓഗസ്റ്റ് 26നാണ് അവസാനിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍