സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്റെ മരണത്തില്‍ അധിക്ഷേപവുമായി ബിജെപി നേതാവ് മിതിലേഷ് കുമാര്‍ തിവാരി. ചൈനയെ പിന്തുണയ്ക്കുന്ന സിപിഎം ജനറല്‍ സെക്രട്ടറിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നായിരുന്നു മിതിലേഷിന്റെ ട്വീറ്റ്. എന്നാല്‍ ട്വീറ്റ് വിവാദമായതോടെ ഇത് നീക്കം ചെയ്ത് തടിതപ്പുകയായിരുന്നു ബിജെപി നേതാവ്.