കേരള ബോക്‌സോഫീസില്‍ പതിയെ തുടങ്ങി കത്തികയറുകയാണ് ദിൻജിത്ത് അയ്യത്താന്‍- ആസിഫ് അലി ചിത്രം കിഷ്‌കിന്ധാകാണ്ഡം. ഓണത്തിന് ചുരുങ്ങിയ സ്‌ക്രീനുകളില്‍ എത്തിയ സിനിമ മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് പതിയെ കൂടുതല്‍ സ്‌ക്രീനുകള്‍ പിടിച്ചെടുത്തത്. കൃത്യമായ രീതിയില്‍ പതിയെ കളക്ഷന്‍ ഉയര്‍ത്തിയ സിനിമ 9 ദിവസം കൊണ്ട് 30 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ്.
നിലവില്‍ സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ പ്രകാരം സിനിമ വരും ദിവസങ്ങളില്‍ തന്നെ 50 കോടി ക്ലബിലെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. അങ്ങനെയെങ്കില്‍ ആസിഫ് അലിയുടെ ആദ്യ 50 കോടി ചിത്രമാവാന്‍ കിഷ്‌കിന്ധാകാണ്ഡത്തിനാകും. സെപ്റ്റംബര്‍ 12നാണ് ഓണം റിലീസായി സിനിമ തിയേറ്ററിലെത്തിയത്. സമീപകാലത്ത് മലയാളം സിനിമ കണ്ട ഏറ്റവും മികച്ച ത്രില്ലര്‍ എന്ന പേരാണ് സിനിമ നേടിയിരിക്കുന്നത്. കേരളത്തിന് പുറത്തും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.