അമ്മ മനസ്സും സ്‌നേഹവും നല്‍കി മലയാള സിനിമയിലൂടെ നമ്മളെല്ലാം ഊട്ടിയുറക്കിയത് കവിയൂര്‍ പൊന്നമ്മയാണ്. തന്റെ പത്തൊമ്പതാം വയസ്സില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചു തുടങ്ങിയതാണ് പൊന്നമ്മ, തന്റെ 75 വയസ്സിനിടെ എത്രയോ താരങ്ങളുടെ അമ്മയായി അഭിനയിച്ചു. അങ്ങനെ ഗായികയാകാന്‍ കൊതിച്ച ആറന്മുളക്കാരി മലയാളിയുടെ പൊന്നമ്മയായി.
1962ല്‍ പുറത്തിറങ്ങിയ ശ്രീരാമപട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂര്‍ പൊന്നമ്മ അഭിനയ ജീവിതം തുടങ്ങുന്നത്. 1971 മുതല്‍ തുടരെയുള്ള മൂന്നു വര്‍ഷങ്ങളിലായി(1972,73,74) മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇവര്‍ നേടി. മമ്മൂട്ടിയുടെ മാമാങ്കത്തിലും ശ്രദ്ധേയമായ വേഷത്തില്‍ കവിയൂര്‍ പൊന്നമ്മ അഭിനയിച്ചിരുന്നു.