ചാക്കോച്ചനോട് പ്രണയം, അത് അറിയിക്കാന്‍ അയാള്‍ നിര്‍ബന്ധിച്ചിരുന്നു, പറയാതെ പറഞ്ഞില്ല, അന്ന് ശാലിനി പറഞ്ഞത്

കെ ആര്‍ അനൂപ്

ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (20:39 IST)
1997ല്‍ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് കുഞ്ചാക്കോ ബോബനെ താര പദവിയിലേക്ക് ഉയര്‍ത്തിയ സിനിമയായിരുന്നു. കുഞ്ചാക്കോ ശാലിനി കോമ്പിനേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അനിയത്തിപ്രാവ് ഹിറ്റായതോടെ അക്കാലത്തെ താരജോഡികളായി മാറി ഇരുവരും. പിന്നീട് കമല്‍ സംവിധാനം ചെയ്ത നിറത്തിലും ഇരുവരുടെയും കോമ്പിനേഷന്‍ വിജയിച്ചു. 
 
ശാലിനിയും കുഞ്ചാക്കോയും വിവാഹം കഴിക്കും എന്ന് വരെ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കുഞ്ചാക്കോ ബോബനും ശാലിനിയും നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നു.
 തന്റെ കൂട്ടുകാരികള്‍ക്ക് ചാക്കോച്ചനെ ഇഷ്ടമായിരുന്നെന്നും അതിലൊരാള്‍ അവളുടെ പ്രണയം ചാക്കോച്ചനെ അറിയിക്കാന്‍ തന്നെനിര്‍ബന്ധിച്ചിരുന്നതായും ശാലിനി പറഞ്ഞിരുന്നു.ചാക്കോച്ചനും താനുമായുള്ള സൗഹൃദത്തെ അത് ബാധിക്കും എന്ന് തോന്നിയത് കാരണം അക്കാര്യം പറഞ്ഞില്ലെന്ന് ശാലിനി മുമ്പ് പറഞ്ഞിരുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍