'കര്‍ണന്‍' ആമസോണ്‍ പ്രൈമിലേക്ക്, വിശേഷങ്ങളുമായി രജീഷ വിജയന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 10 മെയ് 2021 (14:58 IST)
രജീഷ വിജയന്‍- ധനുഷ് ചിത്രം കര്‍ണന്‍ അടുത്തിടെയാണ് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചത്. ആമസോണ്‍ പ്രൈമിലൂടെ മെയ് 14ന് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തുന്ന ത്രില്ലിലാണ് രജീഷ. നടിയുടെ കരിയറില്‍ പുതിയ വഴിത്തിരിവായ സിനിമ കൂടിയാണിത്.തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
 
'ഒറ്റയ്ക്ക് നമ്മള്‍ ഓരോ തുള്ളിയാണ്, ഒരുമിച്ചാല്‍ ഒരു മഹാസമുദ്രവും. കര്‍ണന്‍ ആമസോണ്‍ പ്രൈമില്‍ മെയ് 14ന്'-രജീഷ വിജയന്‍ കുറിച്ചു.
 
ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്യ്ത 'കര്‍ണന്‍' ആദ്യം തന്നെ ഉണ്ടാകും. അതുകൊണ്ടു തന്നെയാണ് ചിത്രത്തിന്റെ തെലുങ്ക് റിമേക്ക് വലിയ തുകയ്ക്ക് വിറ്റ് പോയത്.സായ് ശ്രീനിവാസാണ് ധനുഷ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ വേഷത്തില്‍ എത്തുക. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article