പ്രിഥ്വിരാജിനൊപ്പം ലാല്‍ ജോസ്, 9 വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ ഈ ചിത്രം ഏതെന്ന് മനസ്സിലായോ?

കെ ആര്‍ അനൂപ്

ശനി, 8 മെയ് 2021 (08:58 IST)
ലാല്‍ ജോസ് സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ റൊമാന്‍സ് ത്രില്ലര്‍ ചിത്രമാണ് അയാളും ഞാനും തമ്മില്‍. ഈ സിനിമയുടെ ഓര്‍മ്മകളിലാണ് സംവിധായകന്‍. പൂജ സമയത്ത് പൃഥ്വിരാജിനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും എടുത്ത ചിത്രം പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം പഴയകാലത്തേക്ക് ഒരിക്കല്‍ക്കൂടി പോയത്.
 
'അയാളും ഞാനും തമ്മില്‍ പൂജ ഓര്‍മ്മകള്‍'- ലാല്‍ജോസ് കുറിച്ചു. 
 
ലാല്‍ ജോസും ഔസേപ്പച്ചനും ആദ്യമായി ഒന്നിച്ച ചിത്രം എന്ന പ്രത്യേകത ഈ സിനിമയ്ക്ക് ഉണ്ടായിരുന്നു.വയലാര്‍ ശരത്ചന്ദ്രവര്‍മ്മ രചിച്ച ഗാനങ്ങള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയത്. പൃഥ്വിരാജിനെ കൂടാതെ കലാഭവന്‍ മണി, നരേന്‍,റിമ കല്ലിങ്കല്‍, സംവൃത സുനില്‍, രമ്യ നമ്പീശന്‍, പ്രതാപ് പോത്തന്‍ തുടങ്ങിയവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. ബോബി-സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. പ്രകാശ് മൂവി ടോണിന്റെ ബാനറില്‍ പ്രേം പ്രകാശാണ് ചിത്രം നിര്‍മ്മിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍