മഹാനടിയ്ക്ക് 3 വയസ്സ്, ഓര്‍മ്മകള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്

കെ ആര്‍ അനൂപ്
തിങ്കള്‍, 10 മെയ് 2021 (14:54 IST)
നടി കീര്‍ത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് മഹാനടി.2018 മെയ് 9 നാണ് സിനിമ റിലീസ് ചെയ്തത്.
 
 പുറത്തിറങ്ങി മൂന്നു വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ സംവിധായകന്‍ നാഗ് അശ്വിന് താരം നന്ദി പറഞ്ഞു. അദ്ദേഹം കഥപറയുന്ന സമയത്തുള്ള ചില കുറിപ്പുകളും കീര്‍ത്തി പങ്കുവെച്ചു.
 
സാവിത്രി, ജെമിനി ഗണേശന്‍ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ദുല്‍ഖറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നടനും തന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു.
 
മികച്ച തെലുങ്ക് ചലച്ചിത്രം, മികച്ച നടി, മികച്ച വസ്ത്രാലങ്കാരം എന്നിങ്ങനെ മൂന്ന് ദേശീയ അവാര്‍ഡുകള്‍ ചിത്രം നേടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article