രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച സിനിമ, ഓര്‍മ്മകള്‍ പങ്കു വെച്ച് സംവിധായകന്‍ ഷംസു സെയ്ബ

കെ ആര്‍ അനൂപ്

തിങ്കള്‍, 10 മെയ് 2021 (10:49 IST)
കഴിഞ്ഞവര്‍ഷം മലയാളികള്‍ തിരുവോണം ആഘോഷിച്ചത് മണിയറയിലെ അശോകന്‍ കണ്ടുകൊണ്ടായിരുന്നു.നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. താന്‍ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഓര്‍മ്മകളിലാണ് സംവിധായകന്‍ ഷംസു സെയ്ബ. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മെയ് പത്തിനായിരുന്നു സിനിമ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
 
നെറ്റ്ഫ്ളിക്സില്‍ നേരിട്ട് റിലീസ് ചെയ്ത ആദ്യ മലയാള ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് മണിയറയിലെ അശോകന്.ജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരന്‍,ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ് തുടങ്ങിയവരായിരുന്നു മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്. 
 
ജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഗേഷ് ബോജിയുടെ കഥയെ ആസ്പഥമാക്കി വിനീത് കൃഷ്ണന്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മഗേഷ് ബോജിയുടെ കഥയ്ക്ക് വിനീത് കൃഷ്ണന്‍ തിരക്കഥയൊരുക്കിയത്.വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജേക്കബ് ഗ്രിഗറി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍