ദുല്‍ഖറുമുയി ഒരു സിനിമ, ആ സ്വപ്നം ബാക്കിയാക്കി കെ വി ആനന്ദ് യാത്രയായി

കെ ആര്‍ അനൂപ്

വെള്ളി, 30 ഏപ്രില്‍ 2021 (13:27 IST)
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ കെ വി ആനന്ദിന്റെ വേര്‍പാടിന്റെ ദുഃഖത്തിലാണ് സിനിമ ലോകം. മോഹന്‍ലാല്‍, കമല്‍ഹാസന്‍ പൃഥ്വിരാജ് അടക്കമുള്ള നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കെ വി ആനന്ദ് ദുല്‍ഖര്‍ സല്‍മാനുമായി ഒരു സിനിമ ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ടായിരുന്നു എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ദുല്‍ഖറിനെ കാണാനായി കാത്തിരിക്കുമ്പോഴാണ് അദ്ദേഹം വിടവാങ്ങിയത്. 
 
തമിഴ് നടന്‍ ചിമ്പുവും കെ വി ആനന്ദിന്റെ അടുത്ത ചിത്രത്തില്‍ പരിഗണനയില്‍ ഉണ്ടായിരുന്നുവെന്നും കേള്‍ക്കുന്നു.
 
ഹൃദയസ്തംഭനം മൂലം വെള്ളിയാഴ്ച രാവിലെയാണ് കെ വി ആനന്ദ് മരണപ്പെട്ടത്. 54 വയസ്സായിരുന്നു.
 
മിന്നാരം, ചന്ദ്രലേഖ, മുതല്‍വന്‍, ജോഷ്, നായക്, ബോയ്സ്, കാക്കി, ശിവാജി തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍