'എന്റെ രാജകുമാരി', ദുല്‍ഖറിന്റെ മറിയത്തെക്കുറിച്ച് മമ്മൂട്ടി !

കെ ആര്‍ അനൂപ്

വ്യാഴം, 6 മെയ് 2021 (08:59 IST)
ദുല്‍ഖര്‍ സല്‍മാന്റെയും അമാലിന്റെയും മകള്‍ മറിയം അമീറാ സല്‍മാന് ലോകമെമ്പാടും ആരാധകര്‍ ഏറെയാണ്. കുഞ്ഞ് മറിയത്തിന്റെ നാലാം പിറന്നാളാഘോഷം തീരുന്നില്ല. എന്റെ രാജകുമാരി എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് മറിയത്തിന് മമ്മൂട്ടി പിറന്നാളാശംസകള്‍ നേര്‍ന്നത്. കുഞ്ഞിന്റെ പുതിയൊരു ചിത്രവും അദ്ദേഹം പങ്കുവെച്ചു. 
 
 
ദുല്‍ഖര്‍ സല്‍മാനും കുഞ്ചാക്കോബോബനും നസ്രിയയും ജേക്കബ് ഗ്രിഗറി തുടങ്ങിയവരും നേരത്തെ തന്നെ ആശംസകള്‍ നേര്‍ന്നിരുന്നു. മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം ഹൃദ്യമായ കുറിപ്പും എല്ലാവരും പങ്കുവെച്ചു.
 
അമാലിനും മറിയത്തിനുമൊപ്പമുള്ള നല്ലൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് നസ്രിയ ആശംസ അറിയിച്ചത്.മകന്‍ ഇസഹാക്കിനോപ്പം കളിക്കുന്ന മറിയത്തിന്റെ ചിത്രമായിരുന്നു കുഞ്ചാക്കോബോബന്‍ പങ്കുവച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍