മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ തുടങ്ങിയെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ശേഷമാണ് മേള രഘു യാത്രയാകുന്നത്. കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു രഘുവിന്റെ അരങ്ങേറ്റം. പിന്നീട് കമല്‍ഹാസനൊപ്പം അപൂര്‍വസഹോദരങ്ങളില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യാന്‍ അവസരം ലഭിച്ചു. കമല്‍ഹാസനൊപ്പം അഭിനയിക്കാന്‍ രഘുവിന് അവസരം ലഭിച്ചത് മമ്മൂട്ടിയിലൂടെയാണ്. മേളയില്‍ തനിക്കൊപ്പം സുപ്രധാന വേഷത്തിലെത്തിയ രഘുവിനെ അപൂര്‍വസഹോദരങ്ങളിലേക്ക് എത്തിക്കാന്‍ മമ്മൂട്ടി സഹായിക്കുകയായിരുന്നു. അങ്ങനെ കമല്‍ഹാസനൊപ്പം അഭിനയിക്കാന്‍ രഘുവിന് അവസരം ലഭിച്ചു.
മേള രഘു സിനിമയിലേക്ക് എത്തുന്നത് വളരെ അപ്രതീക്ഷിതമായാണ്. സംവിധായകന്‍ കെ.ജി.ജോര്‍ജും ശ്രീനിവാസനും രഘുവിനെ കണ്ടുമുട്ടിയത് ഒരു ചായക്കടയില്‍ വച്ച്. ജോര്‍ജും ശ്രീനിവാസനും ഒന്നിച്ച് ഒരു യാത്രയിലായിരുന്നു. അതിനിടയിലാണ് ചായക്കടയില്‍ ചായകുടിച്ചുകൊണ്ടിരിക്കുന്ന ഒരു പൊക്കം കുറഞ്ഞ മനുഷ്യനെ ഇരുവരും ശ്രദ്ധിക്കുന്നത്. രഘുവിനെ മേളയിലെ നായകനാകാന്‍ ജോര്‍ജ് ക്ഷണിക്കുന്നത് ഇവിടെ നിന്നാണ്. രാമചന്ദ്രബാബു ക്യാമറ ടെസ്റ്റ് നടത്തി. മമ്മൂട്ടിക്കൊപ്പം വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് പിന്നീട് കെ.ജി.ജോര്‍ജ് ചിത്രമായ മേളയില്‍ രഘു പ്രത്യക്ഷപ്പെട്ടത്.