ചരിത്രവിജയം, പിണറായി വിജയന് അഭിനന്ദനങ്ങളുമായി മമ്മൂട്ടി

കെ ആര്‍ അനൂപ്

തിങ്കള്‍, 3 മെയ് 2021 (13:46 IST)
കഴിഞ്ഞദിവസം ആഞ്ഞടിച്ച എല്‍ഡിഎഫ് കൊടുങ്കാറ്റിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. പിണറായി വിജയനും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും മമ്മൂട്ടി അഭിനന്ദനങ്ങള്‍ അറിയിച്ചു.
 
'നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍'-മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. 
 
സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖര്‍ നേരത്തെ തന്നെ പിണറായി വിജയന് ആശംസകളുമായി എത്തിയിരുന്നു.പ്രകാശ് രാജ്,ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, ആഷിക് അബു, റോഷന്‍ ആന്‍ഡ്രൂസ്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങി പ്രമുഖ താരങ്ങളെല്ലാം എല്‍ഡിഎഫിന്റെ വിജയത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍