അവിടെ ഇലക്ഷന്‍ റിസള്‍ട്ട്, ഇവിടെ ചിത്രം വര, ഇലക്ഷന്‍ റിസള്‍ട്ട് ദിനത്തിലെ വിശേഷങ്ങളുമായി അനുപമ പരമേശ്വരന്‍
കേരളത്തില്‍ അടുത്ത അഞ്ചുവര്‍ഷം ആരംഭിക്കുമെന്ന് ആകാംക്ഷയിലാണ് അനുപമ പരമേശ്വരന്‍. ഇലക്ഷന്‍ റിസള്‍ട്ട് അറിയുവാനായി അനുപമയും ടിവിക്കു മുന്നിലിരുന്നു. റിസള്‍ട്ട് മാത്രമല്ല, താരത്തിന്റെ മുന്നിലില്‍ മറ്റൊരു ടാസ്‌ക് കൂടി ഉണ്ടായിരുന്നു. മറ്റൊന്നുമല്ല ഒരു ചിത്രം വരയ്ക്കണം. എന്നാല്‍ ആകട്ടെ ഇലക്ഷന്‍ റിസല്‍ട്ട് മാറിമാറി ടിവിയില്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ താരത്തിന് തന്റെ ചിത്രം വരയില്‍ ശ്രദ്ധ തിരിക്കുവാന്‍ പറ്റുന്നില്ല. ഒരേസമയം രണ്ടു കാര്യങ്ങള്‍ ചെയ്യുന്ന ചിത്രവും നടി പങ്കുവെച്ചു.