'മരക്കാര്‍' ലൊക്കേഷനിലെ കാന്‍ഡിഡ്, കീര്‍ത്തി സുരേഷിനൊപ്പമുള്ള ആളെ മനസ്സിലായോ ?

കെ ആര്‍ അനൂപ്

ഞായര്‍, 2 മെയ് 2021 (12:28 IST)
തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷിന്റെ വരാനിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മുന്നില്‍ നിന്ന് കീര്‍ത്തി അഭിനയിച്ചപ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ സഹോദരി രേവതി ഉണ്ടായിരുന്നു. ചിത്രീകരണസമയത്ത് ചേച്ചിയൊപ്പം ഉണ്ടായിരുന്നതിനാല്‍ കാര്യങ്ങളെല്ലാം എളുപ്പമായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് കീര്‍ത്തി.
 
'എത്ര മനോഹരമായ ചിത്രം. നിനക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്കും വലിയ സന്തോഷം, രേവൂ. ചിത്രീകരണത്തിനിടയില്‍ ചേച്ചി ഒപ്പമുണ്ടെങ്കില്‍ കാര്യങ്ങള്‍ എന്തെളുപ്പം.ഇനിയും ധാരാളം ചിത്രങ്ങള്‍ ഒരുമിച്ചു ചെയ്യാനാവട്ടെ'- കീര്‍ത്തി സുരേഷ് കുറിച്ചു.
 
അതേസമയം മെയ് 13ന് റിലീസ് ചെയ്യാനിരുന്ന മരക്കാര്‍ റിലീസ് മാറ്റിയിരുന്നു.ഓഗസ്റ്റ് 12-ന് ബിഗ് സ്‌ക്രീനില്‍ എത്തുമെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍