'കൈതി'ക്ക് രണ്ടാം ഭാഗം,വിജയ്ക്കൊപ്പമുള്ള ലോകേഷിന്റെ ചിത്രം പൂര്‍ത്തിയായാല്‍ ചിത്രീകരണം, നടന്‍ കാര്‍ത്തി പറയുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 10 ഓഗസ്റ്റ് 2022 (15:12 IST)
കാര്‍ത്തിയുടെ 'കൈതി'ക്ക് രണ്ടാം ഭാഗം.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുകയാണ്.വിജയ്ക്കൊപ്പമുള്ള സംവിധായകന്റെ ചിത്രം പൂര്‍ത്തിയായാല്‍ ഉടന്‍ 'കൈതി' ചിത്രീകരണം ആരംഭിക്കും. ഇക്കാര്യം നടന്‍ കാര്‍ത്തി തന്നെയാണ് അറിയിച്ചത്.
 
 ലോകേഷ് കനകരാജ് 'തലപതി 67' സംവിധാനം ചെയ്യുമെന്ന് കാര്‍ത്തി സ്ഥിരീകരിച്ചു.വിജയ്യുടെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ല.കൈതി 2 അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article