കാര്‍ത്തിയുടെ റിലീസിന് ഒരു പുതിയ ചിത്രമാണ് 'വിരുമന്‍'.മുത്തയ്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് നടന്‍. ഓഗസ്റ്റ് 12ന് തിയേറ്ററുകളില്‍ എത്തുന്ന സിനിമയില്‍ നടന്‍ റെയ്ബാന്‍ ഗ്ലാസ് വെച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്.ഇത് മോഹന്‍ലാലിന്റെ സ്ഫടികത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന് കാര്‍ത്തി പറഞ്ഞു.