സ്ഫടികത്തിന്റെ ഡിജിറ്റല്‍ റെസ്റ്റൊറേഷന്‍ നടത്തി തിയറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് ഏറെ നാളായി എന്ന് ഭദ്രന്‍. പുതിയ പതിപ്പ് തിയറ്ററുകളില്‍ കാണാന്‍ കെപിഎസി ലളിത വളരെയധികം ആഗ്രഹിച്ചിരുന്നു. പലകുറി തന്റെ ആഗ്രഹം സംവിധായകന്‍ ഭദ്രനോട് അവര്‍ ചോദിച്ചിരുന്നു.ലളിതയ്‌ക്കൊപ്പം ഈ സിനിമയുടെ ഭാഗമായിരുന്ന എന്നാല്‍ നമ്മെ വിട്ടു പോയ ഒരുകൂട്ടം കലാകാരന്മാരെയും സംവിധായകന്‍ അനുസ്മരിക്കുന്നു.
ഈശ്വരന്റെ കാലേകൂട്ടിയുള്ള ഒരു നിശ്ചയമായിരുന്നിരിക്കാം,
ഈ അമ്മയുടെ വേര്‍പാടിന്റെ ഓര്‍മകളിലൂടെ വേണം ഈ പുതിയ തലമുറ 'സ്ഫടിക'ത്തെ പുതിയ ഭാവത്തിലും രൂപത്തിലും കാണാനും അനുഭവിക്കാനും..