ലളിതയുടെ ഫേസ്ബുക്ക് കവര്‍ പിച്ചര്‍ ഇപ്പോഴും നാദിര്‍ഷ, ഉമ്മയെപ്പോലെയെന്ന് സംവിധായകന്‍

കെ ആര്‍ അനൂപ്

ബുധന്‍, 23 ഫെബ്രുവരി 2022 (10:16 IST)
എനിക്ക് എന്റെ സ്വന്തം ഉമ്മയെ പോലായിരുന്നു ചേച്ചിയെന്നാണ് സംവിധായകന്‍ നാദിര്‍ഷ പറഞ്ഞത്. കെപിസിസി ലളിതയുടെ ഫേസ്ബുക്ക് കവര്‍ പിച്ചര്‍ ഇപ്പോഴും നാദിര്‍ഷയ്‌ക്കൊപ്പം പഴയൊരു ഫോട്ടോയാണ്. 
നാദിര്‍ഷാ സംവിധാനം ചെയ്ത് 2015-ല്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലും കെപിസിസി ലളിത അഭിനയിച്ചിരുന്നു.
 
ഇന്നലെ രാത്രി പത്തരയോടെയാണ് കെ.പി.എ.സി. ലളിത തൃപ്പൂണിത്തറയിലെ മകന്‍ സിദ്ധാര്‍ത്ഥിന്റെ വീട്ടില്‍ അന്തരിച്ചത്. ഇന്ന് രാവിലെ 8 മണി മുതല്‍ 10:30 വരെ തൃപ്പൂണിത്തറ ലായം കൂത്തമ്പലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പൊതുദര്‍ശനത്തിന് വയ്ക്കും. 
 
തൃശൂരിലെ സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനം ഉണ്ട്. വടക്കാഞ്ചേരിയിലെ ഓര്‍മ്മ എന്ന വീട്ടില്‍ നാലുമണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍