കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 23 ഫെബ്രുവരി 2022 (07:58 IST)
കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. രാവിലെ എട്ടുമുതല്‍ പതിനൊന്നരവരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതിക ദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. കൂടാതെ തൃശൂരിലും സംഗീത നാടക അക്കാദമി ഹാളിലും പൊതുദര്‍ശനം ഉണ്ടാകും.
 
ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. രണ്ടുതവണസഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 500ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍