തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ്: ശ്രദ്ധേയമായി വിജയ് മക്കള്‍ ഇയക്കം; ഡിഎംകെയുടെ ട്രാന്‍സ്‌ജെന്റര്‍ സ്ഥാനാര്‍ത്ഥിക്കും ജയം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 22 ഫെബ്രുവരി 2022 (21:25 IST)
തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡിഎംകെയ്ക്ക് തകര്‍പ്പന്‍ വിജയം നേടി. അതേസമയം ശ്രദ്ധേയമായി വിജയ് മക്കള്‍ ഇയക്കം. പുതുക്കോട്ടൈ, വലജാപേട്ട്, കുമാരപാളയം എന്നിവിടങ്ങളില്‍ വിജയങ്ങള്‍ നേടാന്‍ വിജയ് ഫാന്‍സ് പാര്‍ട്ടിക്ക് സാധിച്ചും. എന്നാല്‍ നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് ഒന്നും ചെയ്യാനായില്ല. ഡിഎംകെയുടെ ട്രാന്‍സ്‌ജെന്റര്‍ സ്ഥാനാര്‍ത്ഥി ഗംഗനായിക്ക്  വിജയിച്ചു. വെല്ലൂര്‍ കോര്‍പ്പറേഷനിലെ 37മത് വാര്‍ഡില്‍ നിന്നാണ് ഗംഗാനായിക്ക് മത്സരിച്ചത്. 
 
ബിജെപിക്ക് വലിയ അടിയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. 24 സീറ്റുകളാണ് ഇതുവരെ ബിജെപിക്ക് ലഭിച്ചത്. അതേസമയം സിപിഎമ്മിന് 20 സീറ്റുകളും കോണ്‍ഗ്രസിന് 65 സീറ്റുകളും ലഭിച്ചു. സംസ്ഥാനത്തെ 21 കോര്‍പ്പറേഷനുകളും ഡിഎംകെ തന്നെ വിജയം ഉറപ്പിച്ചു. 489 നഗരപഞ്ചായത്തുകളില്‍ 391ലും ഡിഎംകെയാണ് മുന്നില്‍. ഡിഎംകെ സഖ്യം 987 സീറ്റുകള്‍ വിജയിച്ചപ്പോള്‍ എ ഐഎഡിഎംകെ സഖ്യം 265 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍