സ്വാതന്ത്ര്യ ദിനത്തില്‍ 'ജയിലര്‍' ഷൂട്ടിംഗ് ആരംഭിക്കാന്‍ രജനികാന്ത്

കെ ആര്‍ അനൂപ്

തിങ്കള്‍, 8 ഓഗസ്റ്റ് 2022 (15:04 IST)
ജയിലറിന്റെ ചിത്രീകരണ തിരക്കിലേക്ക് നടന്‍ രജനികാന്ത്.
 
ഓഗസ്റ്റ് 15ന് അല്ലെങ്കില്‍ 22ന് തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് സൂപ്പര്‍സ്റ്റാര്‍ പറഞ്ഞു. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ ആരംഭിക്കുന്ന സന്തോഷത്തിലാണ് ആരാധകര്‍.
 
ഹൈദരാബാദിലെ ഫിലിം സിറ്റിയില്‍ ഒരുക്കിയ സെറ്റിലാണ് രജനികാന്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായ 'അണ്ണാത്തെ'യുടെ പ്രധാന ഭാഗവും ചിത്രീകരിച്ചത്. 'ജയിലറിന്റെ' പ്രധാന ഭാഗങ്ങള്‍ ഇവിടെ തന്നെ ചിത്രീകരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 ശിവ രാജ്കുമാര്‍, ഐശ്വര്യ റായ് ബച്ചന്‍, പ്രിയങ്ക മോഹന്‍, ശിവകാര്‍ത്തികേയന്‍, രമ്യ കൃഷ്ണന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍