രജനികാന്ത് എത്താന്‍ വൈകും,ജയിലര്‍ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു

കെ ആര്‍ അനൂപ്
ബുധന്‍, 10 ഓഗസ്റ്റ് 2022 (15:10 IST)
രജനികാന്ത് നായകനായെത്തുന്ന പുതിയ ചിത്രമാണ് ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.ആദ്യ ഷെഡ്യൂളിനായി ചെന്നൈയില്‍ ഒരു വലിയ സെറ്റ് ഒരുക്കിയിട്ടുണ്ട്. രമ്യാ കൃഷ്ണന്‍, വസന്ത് രവി, റെഡ്ഡിംഗ് കിംഗ്സ്ലി എന്നീ താരങ്ങള്‍ ഇന്നുമുതല്‍ സെറ്റില്‍ ഉണ്ടാകും.
 
രജനികാന്ത് ഓഗസ്റ്റ് 15നാണ് ടീമിനൊപ്പം ചേരുക.
 
 ഐശ്വര്യ റായ് ബച്ചന്‍, പ്രിയങ്ക മോഹന്‍, രമ്യാ കൃഷ്ണന്‍ തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ടാകും എന്നാണ് കേള്‍ക്കുന്നത്. ശിവ രാജ്കുമാര്‍ പ്രതിനായകനായി അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
 അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന് സംഗീതം ഒരുക്കുന്നു,
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article