'എമ്പുരാൻ' തുടങ്ങുന്നു, സൂചനകളുമായി പൃഥ്വിയും ടോവിനോയും !

കെ ആര്‍ അനൂപ്
വ്യാഴം, 28 ജനുവരി 2021 (22:33 IST)
പൃഥ്വിരാജിന്റെയും ടോവിനോ തോമസിന്റെയും സിനിമകൾ പോലെ തന്നെ ഇരുവരുടെയും ഓരോ ചിത്രങ്ങളും സോഷ്യൽ മീഡിയ ആഘോഷമാകാറുണ്ട്. 'എന്ന് നിന്റെ മൊയ്‌തീൻ', 'ലൂസിഫർ' തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്കപ്പുറം ജീവിതത്തിലും നല്ല സുഹൃത്തുക്കളാണ് ടോവിനോയും പൃഥ്വിയും. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് വർക്ക്ഔട്ട് ചെയ്യുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നിരവധി താരങ്ങളും ചിത്രങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ അണിയറയിൽ ഒരുങ്ങുന്നു എന്ന സൂചനയുമാണ് പൃഥ്വിരാജ് ചിത്രം പങ്കുവെച്ചതിലൂടെ നൽകുന്നത്.
 
"സയിദ് മസൂദും ജതിൻ രാംദാസും ജിമ്മിൽ" - എന്നാണ് പൃഥ്വിരാജ് കുറിച്ചത്. അതിലും രസകരമായ ഒരു ക്യാപ്ഷൻ ആണ് ടോവിനോ തോമസ് നൽകിയത്. "ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു" - ടോവിനോ തോമസ് കുറിച്ചു. നടൻ കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും അടക്കമുള്ള പ്രമുഖ താരങ്ങളെ ചിരിപ്പിച്ച ക്യാപ്ഷൻ ആയിരുന്നു ടോവിനോയുടെത്.
 
ഈ വർഷം അവസാനത്തോടെ എമ്പുരാൻ തുടങ്ങാൻ ആലോചിക്കുകയാണ് അണിയറപ്രവർത്തകർ. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്തുതന്നെ പുറത്തുവരും.  

അനുബന്ധ വാര്‍ത്തകള്‍

Next Article