കട്ടക്കലിപ്പിൽ മമ്മൂട്ടിയും മഞ്‌ജു വാര്യരും, ദി പ്രീസ്റ്റ് ഫെബ്രുവരി 4ന്

കെ ആര്‍ അനൂപ്
വ്യാഴം, 28 ജനുവരി 2021 (21:20 IST)
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. ഇതുവരെ കാണാത്ത മേക്കോവറിലാണ് മമ്മൂട്ടി എത്തുന്നത്. മഞ്ജുവിനൊപ്പമുള്ള മമ്മൂട്ടി ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കട്ടക്കലിപ്പിലാണ് ഇരുവരുടെയും കഥാപാത്രങ്ങളെ കാണാനാകുന്നത്. ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളിൽ നിന്ന് വ്യത്യസ്തമായി മെഗാസ്റ്റാറിൻറെ ക്ലോസപ്പ് ചിത്രമാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചത്. 
 
അതേസമയം, ദി പ്രീസ്റ്റിലെ ആദ്യ ഗാനവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഹരിനാരായണൻറെ വരികൾക്ക് രാഹുൽ രാജ് ആണ് സംഗീതം നൽകിയിരിക്കുന്നത്. കേൾക്കാൻ ഇമ്പമുള്ള ക്രിസ്തീയ ഭക്തിഗാനം കൂടിയാണിത്. ബേബി നിയ ചാർലിയും മെറിൻ ഗ്രിഗറിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
 
നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിൽ നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി, അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ഫെബ്രുവരി നാലിന് ദി പ്രീസ്റ്റ് തിയേറ്ററുകളിലെത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article