അറ്റ്ലിയുടെ 'അന്ധകാരം' നെറ്റ്ഫ്ലിക്‍സിൽ !

കെ ആര്‍ അനൂപ്
വെള്ളി, 30 ഒക്‌ടോബര്‍ 2020 (19:54 IST)
സംവിധായകൻ അറ്റ്ലി നിർമ്മിക്കുന്ന തമിഴ് ചിത്രം 'അന്ധകാരം' നവംബർ 24ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ഈ ത്രില്ലർ ചിത്രത്തിൽ അർജുൻ ദാസും വിനോദ് കിഷനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
 
കാർത്തിയുടെ കൈദിയിലെ വില്ലനായ അർജുൻ ദാസ് ആദ്യമായി നായകനായെത്തുന്ന ചിത്രം കൂടിയാണിത്. എ ഫോർ ആപ്പിൾ പ്രെഡക്ഷൻസിന്റെ ബാനറിൽ എലോങ്സൈഡ് പാഷൻ സ്റ്റുഡിയോസ് ആന്റ് ഒ ടു പിക്ച്ചേഴ്സിനൊപ്പം ചേർന്നാണ് അറ്റ്ലി ഈ ചിത്രം നിർമ്മിക്കുന്നത്.
 
പൂജ രാമചന്ദ്രൻ, മിഷ ഘോഷാൽ, ജീവ രവി, മഹേന്ദ്ര മുള്ളത്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article