ഷാരൂഖ് ഖാൻ നിർമ്മിക്കുന്ന 'ക്ലാസ് ഓഫ് 83' ട്രെയിലർ പുറത്തിറങ്ങി, ബോബി ഡിയോൾ തിരിച്ചുവരവ് ഗംഭീരമാക്കുന്നു !

കെ ആർ അനൂപ്

വെള്ളി, 7 ഓഗസ്റ്റ് 2020 (15:07 IST)
ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ഹിന്ദി ചിത്രം ‘ക്ലാസ് ഓഫ് 83 ’ന്റെ ട്രെയിലർ പുറത്തിറങ്ങി. ബോബി ഡിയോൾ നായകനായി അഭിനയിക്കുന്ന ഈ സിനിമ 1980കളിൽ ബോംബെയിൽ നടക്കുന്ന പോലീസ്, ആക്ഷൻ ചിത്രമാണ്. ഒരു പോലീസ് അക്കാദമിയിൽ ഇൻസ്ട്രക്ടറായി വീണ്ടും നിയമിതനായ മുൻ പോലീസുകാരന്റെ വേഷമാണ് ബോബി ഡിയോൾ ചെയ്യുന്നതെന്ന് ട്രെയിലറിൽ  കാണാൻ കഴിയും. അതുൽ സബർവാൾ  സംവിധാനം ചെയ്യുന്ന ചിത്രം  ഓഗസ്റ്റ് 21 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.
 
'ക്ലാസ് ഓഫ് 83' യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദിതമായൊരു കഥയാണ് എന്ന് പറയപ്പെടുന്നു. ഡീൻ വിജയ് സിങ്ങ് എന്നാണ് ബോബി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നായകനായി അദ്ദേഹം തിരിച്ചുവരവ് നടത്തുന്ന ചിത്രംകൂടിയാണിത്. ബോബിയുടെ ഡിജിറ്റൽ റിലീസാകുന്ന ആദ്യ ചിത്രമാണെന്ന പ്രത്യേകത കൂടി സിനിമയ്ക്ക് ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍