നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവല്ല പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണനാണ് കാരണം നോട്ടീസ് ലഭിച്ചത്. മോഹന്‍ലാലിനൊപ്പം മലകയറുന്ന വിവരം മറച്ചുവെച്ച് സുരക്ഷ ഡ്യൂട്ടിയിലാണെന്ന് മറ്റു ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചതിനാണ് കാരണം നോട്ടീസ് നല്‍കിയത്.