ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം നിന്ന പൃഥ്വിരാജിനെതിരെ നടക്കുന്ന അധിക്ഷേപങ്ങളില്‍ നടന് പിന്തുണയുമായി സിനിമാലോകം. ഒടുവിലായി അദ്ദേഹത്തിന് പിന്തുണ അറിയിച്ച് അനൂപ് മേനോന്‍ രംഗത്ത്.ഗുണകരവും ഫലപ്രദവുമായ വാദമുഖങ്ങള്‍ ഉന്നയിക്കണമെന്നും അങ്ങനെയാണ് ജനാധിപത്യം ഇത്രകാലം ഇവിടെ നടപ്പിലായതെന്നും നടന്‍ പറയുന്നു.
അനൂപ് മേനോന്റെ വാക്കുകളിലേക്ക്
'ഉന്നയിച്ച ആശങ്കയ്ക്കോ പ്രശ്‌നത്തിനോ ഉള്ള മറുപടി, ഒരു മനുഷ്യനെ ഇറക്കിവിടാന്‍ ഉപയോഗിക്കുന്ന അശ്ലീലവും നിരര്‍ത്ഥകപദങ്ങളും പറഞ്ഞ് താരംതാണുകൊണ്ടാകരുത്. ഗുണകരവും ഫലപ്രദവുമായ വാദമുഖങ്ങള്‍ ഉന്നയിക്കണം. അങ്ങനെയാണ് ജനാധിപത്യം ഇത്രകാലം ഇവിടെ നടപ്പിലായത്. ഞങ്ങള്‍ക്ക് അറിവുള്ളിടത്തോളം ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ റിപ്പബ്ലിക് ആണ്'- അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അജു വര്‍ഗീസ്,ജൂഡ് ആന്റണി, മിഥുന്‍ മാനുവല്‍ തോമസ്, അഷ്‌കര്‍ അലി,സാജിദ് യാഹിയ തുടങ്ങിയവര്‍ നേരത്തെ തന്നെ പൃഥ്വിരാജിന് പിന്തുണയുമായി എത്തിയിരുന്നു.