40 കിലോമീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങള്‍ വരെ തകര്‍ക്കും; റഫാല്‍ വിമാനങ്ങളില്‍ നിന്ന് പാക് മണ്ണില്‍ പതിച്ചത് ഹാമര്‍ ബോംബുകള്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 7 മെയ് 2025 (10:29 IST)
ഓപ്പറേഷന്‍ സിന്ദൂറിന് സൈന്യം ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകളാണ്. 40 കിലോമീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങള്‍ വരെ തകര്‍ക്കുന്ന 450കിലോ പോര്‍മുന വഹിച്ച് 300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരശേഷിയുള്ള മിസൈലുകളാണിവ. ഇവ തൊടുത്തത് റഫാല്‍ വിമാനങ്ങളില്‍ നിന്നുമാണ്. ഭീകരരുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ ഹാമര്‍ ബോംബുകളാണ് ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത്. 
 
ഓപ്പറേഷന്റെ ഭാഗമായി കരസേനയും വ്യോമസേനയും നാവികസേനയും ചേര്‍ന്നാണ് സിന്ദൂര്‍ നടപ്പാക്കിയത്. റഫാല്‍ യുദ്ധവിമാനങ്ങളില്‍ നിന്ന് കൊടുത്ത ക്രൂയിസ് മിസൈലുകള്‍ ലക്ഷ്യം തെറ്റാതെ പാക്കിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങളില്‍ പതിച്ചു എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്. ഓപ്പറേഷന്‍ സിന്ദൂരിലെ ആദ്യഘട്ടമാണിതെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. 
 
ഇന്ന്് പുലര്‍ച്ചെ ഒന്നേമുക്കലോടെയാണ് പാക്കിസ്ഥാന്റെ ഒന്‍പത് പ്രദേശങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയത്. ഭീകര താവളങ്ങളിലാണ് ആക്രമണം നടത്തിയത്. അതേസമയം അതിര്‍ത്തിയില്‍ പാകിസ്താന്റെ ചെല്ലാക്രമണം തുടരുകയാണ്. അതിര്‍ത്തിയിലെ പ്രദേശവാസികളായ മൂന്നുപേര്‍ പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍