പൃഥ്വിരാജിന്റെ കോള്‍ഡ് കേസ് ആമസോണ്‍ പ്രൈമിലേക്ക് ?

കെ ആര്‍ അനൂപ്

വ്യാഴം, 27 മെയ് 2021 (15:58 IST)
പൃഥ്വിരാജ് വീണ്ടും പോലീസ് യൂണിഫോമില്‍ എത്തുന്ന ചിത്രമാണ് 'കോള്‍ഡ് കേസ്'. തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ പൂര്‍ത്തിയായതാണ്. സിനിമയുടെ സ്ട്രീമിംഗ് അവകാശങ്ങള്‍ ആമസോണ്‍ പ്രൈം നേടി എന്നാണ് പുതിയ വിവരം. തീയറ്ററുകളില്‍ റിലീസ് ചെയ്ത ശേഷമേ 'കോള്‍ഡ് കേസ്' ഒ.ടി.ടി റിലീസ് ചെയ്യുകയുള്ളൂ. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.
 
എസിപി സത്യജിത്ത് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഈ അന്വേഷണാത്മക ത്രില്ലറില്‍ അദിതി ബാലനാണ് നായിക. സത്യം, മുംബൈ പോലീസ്, ടമാര്‍ പടാര്‍, മെമ്മറീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പോലീസ് വേഷത്തില്‍ എത്തുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍