പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സീന്ദൂറില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ഇസ്രായേല്‍. ഭീകരാക്രമണത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് ഇസ്രയേല്‍ പറഞ്ഞു. എന്നാല്‍ ആണവ ശക്തിയുള്ള രണ്ടുരാജ്യങ്ങളിലെ സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് ചൈന രംഗത്തെത്തി. ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
എല്ലാത്തരം ഭീകരവാദത്തെയും ചൈന എതിര്‍ക്കുന്നുവെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. പാകിസ്താന്റെ സഖ്യകക്ഷിയാണ് ചൈന. ഇന്ത്യയുമായും പാകിസ്ഥാനുമായും ചൈന അതിര്‍ത്തി പങ്കിടുന്നുമുണ്ട്. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ധുവിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും ആശങ്ക അറിയിച്ചു. പ്രശ്‌നം എത്രയും വേഗം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ഓപ്പറേഷന്റെ ഭാഗമായി കരസേനയും വ്യോമസേനയും നാവികസേനയും ചേര്‍ന്നാണ് സിന്ദൂര്‍ നടപ്പാക്കിയത്. റഫാല്‍ യുദ്ധവിമാനങ്ങളില്‍ നിന്ന് കൊടുത്ത ക്രൂയിസ് മിസൈലുകള്‍ ലക്ഷ്യം തെറ്റാതെ പാക്കിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങളില്‍ പതിച്ചു എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്. ഓപ്പറേഷന്‍ സിന്ദൂരിലെ ആദ്യഘട്ടമാണിതെന്നാണ് സൈന്യം വ്യക്തമാക്കുന്നത്.