ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ വനമേഖലയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 7 മെയ് 2025 (10:38 IST)
ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ വനമേഖലയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശികളായ  അബ്ദുല്‍ സമദ് -ഹസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാനിബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ വിവരം ഗുല്‍മാര്‍ക്ക് പോലീസ് കുടുംബത്തെ അറിയിച്ചു.
 
മൃഗങ്ങളുടെ ആക്രമിച്ചതിന്റെ പരിക്കുകള്‍ ശരീര ഭാഗങ്ങളില്‍ ഉണ്ടെന്നാണ് പോലീസ് പറഞ്ഞത്. കഴിഞ്ഞ മാസം 13നാണ് മുഹമ്മദ് ഷാനിബ് വീട്ടില്‍ നിന്ന് പോയത്. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിന് സൈന്യം ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകളാണെന്ന് വിവരം. 40 കിലോമീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങള്‍ വരെ തകര്‍ക്കുന്ന 450കിലോ പോര്‍മുന വഹിച്ച് 300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരശേഷിയുള്ള മിസൈലുകളാണിവ. ഇവ തൊടുത്തത് റഫാല്‍ വിമാനങ്ങളില്‍ നിന്നുമാണ്. ഭീകരരുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ ഹാമര്‍ ബോംബുകളാണ് ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത്. 
 
ഓപ്പറേഷന്റെ ഭാഗമായി കരസേനയും വ്യോമസേനയും നാവികസേനയും ചേര്‍ന്നാണ് സിന്ദൂര്‍ നടപ്പാക്കിയത്. റഫാല്‍ യുദ്ധവിമാനങ്ങളില്‍ നിന്ന് കൊടുത്ത ക്രൂയിസ് മിസൈലുകള്‍ ലക്ഷ്യം തെറ്റാതെ പാക്കിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങളില്‍ പതിച്ചു എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്. ഓപ്പറേഷന്‍ സിന്ദൂരിലെ ആദ്യഘട്ടമാണിതെന്നാണ് സൈന്യം വ്യക്തമാക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍