അതീവ സുരക്ഷയില്‍ രാജ്യം, കേരളത്തിലെ ഡാമുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം, നടപടി മോക്ഡ്രില്ലിന്റെ പശ്ചാത്തലത്തില്‍
പഹല്‍ഗാം ഭീകാരക്രമണത്തിന് പിന്നാലെ ഇന്ത്യ- പാക് ബന്ധം വഷളായിരുന്നു. പാകിസ്ഥാന് മുകളില്‍ ഇന്ത്യ തിരിച്ചടിക്കുമെന്നും ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന സംസാരങ്ങള്‍ക്കിടെയാണ് രാജ്യത്ത് അടിയന്തിര സാഹചര്യം നേരിടാന്‍ ജനങ്ങളെ സജ്ജമാക്കുന്ന മോക്ഡ്രില്ലുകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. മോക്ഡ്രില്ലുകള്‍ നാളെ രാജ്യവ്യാപകമായി നടക്കാനിരിക്കെയാണ് ഡാമുകളുടെ സുരക്ഷ വര്‍ധിപ്പിച്ചത്. സുരക്ഷാ മുന്നറിയിപ്പ് കേന്ദ്രം പിന്‍വലിക്കുന്നത് വരെ അധിക സുരക്ഷാ വിന്യാസം തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.