MHA Mockdrill: പാകിസ്ഥാൻ ആക്രമിച്ചാൽ എന്ത് ചെയ്യും ?, സംസ്ഥാനങ്ങളോട് മോക്ഡ്രിൽ നടത്താൻ നിർദേശം നൽകി കേന്ദ്രം

അഭിറാം മനോഹർ

തിങ്കള്‍, 5 മെയ് 2025 (19:53 IST)
Army Mockdrill
പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളായതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കെ സംസ്ഥാനങ്ങളോട് മോക്ഡ്രില്‍ നടത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മെയ് ഏഴിന് മോക്ഡ്രില്‍ നടത്താന്‍ നിരവധി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തര വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
 
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തനക്ഷമത പരീക്ഷിക്കാനായി മോക്ഡ്രില്‍ നടത്തണം. ആക്രമണമുണ്ടായാല്‍ സ്വയം പരിരക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അടിയന്തര ബ്ലാക്കൗട്ട് സംവിധാനങ്ങള്‍ ഒരുക്കല്‍, സുപ്രധാന പ്ലാന്റുകളും സ്ഥാപനങ്ങളും നേരത്തെ മറയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കല്‍. പെട്ടെന്ന് സ്ഥലം ഒഴിയേണ്ടിവരുന്ന സാഹചര്യം നേരിടല്‍ എന്നിവയ്ക്ക് പ്രത്യേക പരിശീലനമാകും നടത്തുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍