ഇരുപതാം ദിവസവും കോടികള്‍ പോക്കറ്റില്‍! ഫഹദ് ഫാസിലിന്റെ 'ആവേശം' കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ബുധന്‍, 1 മെയ് 2024 (14:19 IST)
ഫഹദ് ഫാസില്‍-ജിത്തു മാധവന്‍ ടീമിന്റെ 'ആവേശം'വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത് 20 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 70 കോടിയിലധികം കളക്ഷന്‍ നേടാന്‍ സിനിമയ്ക്കായി.
 
20-ാം ദിവസവും രണ്ടു കോടി കളക്ഷന്‍ ചിത്രം നേടി.ചിത്രത്തിന്റെ മൊത്തം കളക്ഷന്‍ 19-ാം ദിവസം അവസാനിക്കുമ്പോള്‍ ഏകദേശം 68.00 കോടി രൂപയാണ്. 20 ദിവസം കൊണ്ട് ഇന്ത്യന്‍ കളക്ഷന്‍ 70 കോടിയിലേക്ക് എത്തി. സിനിമ കാണാന്‍ ഇപ്പോഴും ആളുകള്‍ തിയേറ്ററുകളില്‍ എത്തുന്നുണ്ട്. ഇവരെ ദിവസങ്ങളിലും ചിത്രം കുതിപ്പ് തുടരും.
 
 ജിത്തു സംവിധാനം ചെയ്ത ചിത്രത്തില്‍ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article