ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി. ഒറ്റയടിക്ക് സെന്‍സസ് 3000 പോയിന്റ് ഇടിഞ്ഞു. തീരുവ യുദ്ധത്തില്‍ ഏഷ്യന്‍ വിപണിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ജാപ്പനീസ് കാര്‍ കമ്പനികളുടെ ഓഹരി മൂല്യത്തില്‍ വലിയ ഇടിവുണ്ടായി. മുന്‍നിര കമ്പനികളുടെ മൂല്യത്തില്‍ 19.4 ലക്ഷം കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ട്.
ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ ചൈന അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ ഉയര്‍ത്തിയതോടെ വ്യാപാര യുദ്ധത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതാണ് ഓഹരി വിപണികള്‍ കൂപ്പുകുത്താന്‍ കാരണമായത്. ഇത് ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമായേക്കുമെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധര്‍. ടാറ്റാ സ്റ്റീല്‍ 10ശതമാനം മൂല്യം ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ടില്‍ എത്തി.