ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ പ്രസംഗത്തിലാണ് പകര ചുങ്കത്തിന്റെ പട്ടിക ട്രംപ് പ്രദര്‍ശിപ്പിച്ചത്. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്കും 10ശതമാനത്തോളം നികുതി നിരക്കുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പട്ടികയില്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഉണ്ടെങ്കിലും റഷ്യയുടെ പേരില്ലായിരുന്നു. നിലവില്‍ റഷ്യയ്ക്ക് മേലുള്ള അമേരിക്കയുടെ ഉപരോധങ്ങള്‍ ഇതിനോടകം തന്നെ റഷ്യയുമായുള്ള വ്യാപാര ബന്ധത്തെ തടഞ്ഞിട്ടുണ്ടെന്ന കാരണത്താലാണ് പട്ടികയില്‍ നിന്ന് റഷ്യയെ ഒഴിവാക്കിയത്.
എന്നാല്‍ ഇതൊരു മതിയായ കാരണമല്ലെന്ന വിലയിരുത്തലും ഉണ്ട്. അതേസമയം ക്യൂബ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളും പട്ടികയില്‍ ഇല്ല. ഈ രാജ്യങ്ങള്‍ക്ക് മേല്‍ നിലവില്‍ ചുമത്തിയിരിക്കുന്ന ചുങ്കവും ഉപരോധങ്ങളും തന്നെ ധാരാളമാണെന്ന ധാരണയിലാണ് ഈ രാജ്യങ്ങളെ ഒഴിവാക്കിയത്.