യുക്രെയ്ൻ യുദ്ധത്തിൽ ഒത്തുതീർപാക്കാം, പക്ഷെ സെലൻസ്കിയെ മാറ്റണമെന്ന് പുടിൻ

അഭിറാം മനോഹർ

വെള്ളി, 28 മാര്‍ച്ച് 2025 (17:38 IST)
യുക്രെയ്ന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയെ മാറ്റിയാല്‍ യുദ്ധം ഒത്തുതീര്‍പ്പാക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. സെലന്‍സ്‌കിയെ നീക്കി രാജ്യം മറ്റൊരു താത്കാലിക സംവിധാനത്തിലേക്ക് നീങ്ങുകയാണെങ്കില്‍ യുദ്ധം ഒത്തുതീര്‍പ്പാക്കുന്നതിനെ പറ്റി ചിന്തിക്കാമെന്ന നിര്‍ദേശമാണ് പുടിന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
 
യുദ്ധത്തില്‍ ഒത്തുതീര്‍പ്പിലെത്തുന്നതിനും പ്രധാന കരാറുകളില്‍ ഒപ്പ് വെയ്ക്കാനും യുക്രെയ്‌നില്‍ തിരെഞ്ഞെടുപ്പ് നടത്തുകയോ ഒരു താത്കാലിക ഭരണസംവിധാനത്തിന് കീഴില്‍ യുക്രെയ്‌നെ ആക്കുകയോ ചെയ്യണമെന്നാണ് പുടിന്‍ നിര്‍ദേശിച്ചതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷത്തിന് പരിഹാരം കാണാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ക്കിടെയാണ് പുടിന്റെ പ്രതികരണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍