ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തുമെന്നും എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് നോക്കാമെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. പകരച്ചുങ്കം നിലവില്‍ വരുന്ന ഏപ്രില്‍ 2 അമേരിക്കയുടെ വിമോചന ദിനമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഫയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. എല്ലാ രാജ്യങ്ങള്‍ക്കും നികുതി ചുമത്തുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും എന്ത് സംഭവിക്കുന്നു എന്ന് നോക്കാമെന്നും ട്രംപ് പറഞ്ഞു.