കാനഡ അമേരിക്കയുടെ ഭാഗമാകണമെന്ന ട്രംപിന്റെ നിര്‍ദ്ദേശം അസംബന്ധം; ആദ്യ പ്രസംഗത്തില്‍ ട്രംപിന്റെ നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കനേഡിയന്‍ പ്രധാനമന്ത്രി

സിആര്‍ രവിചന്ദ്രന്‍

ശനി, 15 മാര്‍ച്ച് 2025 (12:16 IST)
കാനഡ അമേരിക്കയുടെ ഭാഗമാകണമെന്ന് ട്രംപിന്റെ നിര്‍ദ്ദേശം അസംബന്ധമാണെന്ന് ആദ്യ പ്രസംഗത്തില്‍ ട്രംപിന്റെ നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ട്രംപിനെ ബഹുമാനമുണ്ടെങ്കിലും തല്‍ക്കാലം കൂടിക്കാഴ്ച നടത്താനില്ലെന്നും കാനഡ ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നും കര്‍ണി പറഞ്ഞു. 
 
അമേരിക്ക കാനഡയ്ക്ക് അധിക തീരുവ ചുമത്തിയിരുന്നു. ഇതിന് മറുപടിയായി കാനഡയും അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് തീരുവ ചുമത്തി. 20 ബില്യണ്‍ ഡോളറിന്റെ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ ചുമത്തി അധിക തീരുവ അതുപോലെ തുടരുമെന്നും മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. കാനഡയുടെ പരമാധികാരത്തെ ബഹുമാനിക്കുന്ന പക്ഷം മാത്രമേ അമേരിക്കന്‍ പ്രസിഡന്റുമായി കൂടുക്കാഴ്ച നടത്താന്‍ തയ്യാറാവുകയുള്ളൂ എന്നും കാര്‍ണി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍