Mark Carney: മാര്‍ക്ക് കാര്‍നി കാനഡ പ്രധാനമന്ത്രി

രേണുക വേണു

തിങ്കള്‍, 10 മാര്‍ച്ച് 2025 (09:50 IST)
Mark Carney

Mark Carney: കാനഡയുടെ 24-ാം പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍നിയെ പ്രഖ്യാപിച്ചു. ജസ്റ്റിന്‍ ട്രൂഡോയുടെ പകരക്കാരനായാണ് മാര്‍ക്ക് കാര്‍നി എത്തുന്നത്. ലിബറല്‍ പാര്‍ട്ടി നേതാവായ കാര്‍നിക്ക് പാര്‍ട്ടിക്കുള്ളിലെ 85.9 ശതമാനം (1,31,674) വോട്ടുകള്‍ ലഭിച്ചു. 
 
ബാങ്ക് ഓഫ് കാനഡ, ബാങ്ക് ഓഫ് യുകെ എന്നിവിടങ്ങളില്‍ ഗവര്‍ണറായിരുന്നു കാര്‍നി. ലിബറല്‍ പാര്‍ട്ടിക്കുള്ളില്‍ നടന്ന വോട്ടെടുപ്പില്‍ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ആണ് (11,134) രണ്ടാം സ്ഥാനത്തെത്തിയത്. 
 
യുഎസ്-കാനഡ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കെയാണ് മാര്‍ക്ക് കാര്‍നി നേതൃപദവിയിലേക്ക് എത്തുന്നത്. 2008 ലെ സാമ്പത്തിക മാന്ദ്യത്തില്‍ അകപ്പെടാതെ കാനഡയെ പ്രതിരോധിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ട്രംപിന്റെ താരിഫ് ഭീഷണികളെ കണക്കിലെടുക്കുന്നില്ലെന്നാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ കാര്‍നി പറഞ്ഞത്. അമേരിക്കയ്‌ക്കെതിരായ പോരാട്ടം തുടരുമെന്നും കാനഡ ശക്തരാണെന്നും കാര്‍നി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍