വിദേശകാര്യമന്ത്രിയുടെ യുകെ സന്ദര്‍ശന സമയത്ത് സുരക്ഷാലംഘനം നടന്നതിന്റെ ദൃശ്യങ്ങള്‍ ഞങ്ങള്‍ കണ്ടു. വിഘടനവാദികളും തീവ്രവാദികളുമടങ്ങിയ ഒരു ചെറിയ സംഘത്തിന്റെ പ്രകോപനപരമായ ഈ പ്രവര്‍ത്തിയെ അപലപിക്കുന്നു. ജനാധിപത്യ സ്വാതന്ത്രങ്ങളുടെ ലംഘനമാണ് അവിടെയുണ്ടായത്. ഇതിനെ മന്ത്രാലയം അപലപിക്കുന്നു. ബ്രിട്ടന്‍ നയതന്ത്ര ഉത്തരവാദിത്വം പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇറക്കിയ വിയോജനക്കുറിപ്പില്‍ പറയുന്നു.
ലണ്ടനിലെ ചതം ഹൗസില്‍ നിന്നും പുറത്തിറങ്ങവെയാണ് എസ് ജയശങ്കറിന് നേരെ ആക്രമണശ്രമമുണ്ടായത്. കാറില്‍ കയറാനെത്തിയ ജയശങ്കറിന്റെ തൊട്ടരികില്‍ വരെ ഖലിസ്ഥാന്‍ വിഘടനവാദികള്‍ മുദ്രാവാക്യം വിളികളുമായി പാങ്കെടുക്കുകയും ഇന്ത്യന്‍ പതാക വലിച്ചുകീറുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പ്രതിഷേധകാരെ പോലീസെത്തി മാറ്റിയാണ് ജയശങ്കറിന്റെ വാഹനവ്യൂഹം കടന്നുപോയത്.