പിള്ളേരെ തൊടുന്നോടാ, ചാമ്പ്യന്‍സ് ട്രോഫിയില്‍ തോല്‍വിയുടെ കണക്ക് ഓസ്‌ട്രേലിയ തീര്‍ത്തത് സച്ചിന്റെ ടീമിനെതിരെ, മാസ്റ്റേഴ്‌സ് ലീഗില്‍ സച്ചിന്‍ തകര്‍ത്തിട്ടും ഇന്ത്യയ്ക്ക് തോല്‍വി

അഭിറാം മനോഹർ

വ്യാഴം, 6 മാര്‍ച്ച് 2025 (12:16 IST)
ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യയില്‍ നിന്നേറ്റ തോല്‍വിയുടെ കണക്ക് ഓസ്‌ട്രേലിയ തീര്‍ത്തത് ഇന്ത്യന്‍ മാസ്റ്റേഴ്‌സിനെതിരായ മത്സരത്തില്‍. ഇന്റര്‍നാഷ്ണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20 മത്സരത്തില്‍ 95 റണ്‍സിനാണ് സച്ചിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനെ ഓസ്‌ട്രേലിയ തകര്‍ത്ത് വിട്ടത്. നിശ്ചിത 20 ഓവര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഷെയ്ന്‍ വാട്ട്‌സന്റെയും ബെന്‍ ഡങ്കിന്റെയും സെഞ്ചുറികളുടെ മികവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്ക്കായി സച്ചിന്‍ തകര്‍ത്തടിച്ചെങ്കിലും ഇന്ത്യ 95 റണ്‍സിന്റെ തോല്‍വി വഴങ്ങി.
 
 33 പന്തില്‍ 64 റണ്‍സുമായി തിളങ്ങിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇന്ത്യ മാസ്റ്റേഴ്‌സിന്റെ ടോപ് സ്‌കോറര്‍. യൂസഫ് പത്താന്‍ 15 പന്തില്‍ നിന്നും 25 റണ്‍സും നമാന്‍ ഓജ 11 പന്തില്‍ 19 റണ്‍സുമെടുത്തു. 270 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് നമാന്‍ ഓജയും സച്ചിനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഓജയ്ക്ക് പിന്നാലെ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെ ഇന്ത്യന്‍ ഇന്നിങ്ങ്‌സ് 170 റണ്‍സില്‍ അവസാനിച്ചു.
 

. pic.twitter.com/KTlKzxzzvz

— (@TCMedia18) March 5, 2025
 ഓസ്‌ട്രേലിയക്കായി വാട്ട്‌സണ്‍ 52 പന്തില്‍ 110 റണ്‍സും ബെന്‍ ഡങ്ക് 53 പന്തില്‍ 132 റണ്‍സുമാണ് അടിച്ചെടുത്തത്. ഇരുവരും ചേര്‍ന്ന് 17 സിക്‌സുകളാണ് ഇന്ത്യന്‍ ബൗളിങ്ങിനെതിരെ പറത്തിയത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍