ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിങ്‌സുകളില്‍ നിന്ന് 585 റണ്‍സാണ് ഗില്‍ നേടിയത്. എന്നാല്‍ ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റ് മുതല്‍ ഗില്ലിന്റെ ഗ്രാഫ് താഴ്ന്നു. ലോര്‍ഡ്‌സിലെ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി 22 റണ്‍സ് മാത്രമാണ് ഗില്ലിനു നേടാനായത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ആകട്ടെ 12 റണ്‍സിനു പുറത്താകുകയും ചെയ്തു. ആദ്യ നാല് ഇന്നിങ്‌സുകളില്‍ നിന്ന് 585 റണ്‍സെടുത്ത താരത്തിന്റെ പിന്നീടുള്ള മൂന്ന് ഇന്നിങ്‌സുകള്‍ ഇങ്ങനെ: 16, 6, 12
ആദ്യ രണ്ട് ടെസ്റ്റുകളിലെ പിച്ചുകള്‍ താരതമ്യേന ബാറ്റിങ്ങിനു അനുകൂലമായിരുന്നു. എന്നാല്‍ ലോര്‍ഡ്‌സില്‍ കാര്യങ്ങള്‍ അല്‍പ്പം പ്രയാസകരമായി. ബോളിനു മൂവ്‌മെന്റ് വന്നുതുടങ്ങിയപ്പോള്‍ ഗില്‍ പതറാന്‍ തുടങ്ങി. ബൗളിങ് പിച്ചുകളില്‍ ഗില്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് ഇപ്പോഴത്തെ പ്രകടനം ചൂണ്ടിക്കാട്ടി പലരും വിമര്‍ശിക്കുന്നത്.
മാത്രമല്ല മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഗില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയ രീതിയും വിമര്‍ശിക്കപ്പെടുന്നു. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ ഗില്‍ എല്‍ഡിഡബ്‌ള്യു ആകുകയായിരുന്നു. ഒറ്റനോട്ടത്തില്‍ ബാറ്റര്‍ക്കു ലെഗ് ബൈ വിക്കറ്റ് ഭീഷണിയാകാന്‍ സാധ്യതയുള്ള പന്തായിരുന്നു അത്. അല്‍പ്പം പോലും ഫൂട്ട് മൂവ്‌മെന്റ് ഇല്ലാതെ ആ പന്തിനെ ലീവ് ചെയ്യാന്‍ ശ്രമിച്ചതിലൂടെയാണ് ഗില്ലിനു വിക്കറ്റ് നഷ്ടമായത്. പന്ത് നേരെവന്ന് ഗില്ലിന്റെ പാഡില്‍ തട്ടി. ഇംഗ്ലണ്ട് താരങ്ങള്‍ അപ്പീല്‍ ചെയ്തു തുടങ്ങുമ്പോഴേക്കും അംപയര്‍ ഔട്ട് സിഗ്നല്‍ കാണിച്ചു. ഈ ടൂര്‍ണമെന്റിലെ ഏറ്റവും മോശം ലീവിങ് എന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ കരുണ്‍ നായരും ഇത്തരത്തില്‍ മോശം ലീവിങ് നടത്തിയ ലെഗ് ബൈ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയിരുന്നു. സമാനമായ രീതിയിലാണ് മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ നായകന്റെയും പുറത്താകല്‍.